Sunday 19 January 2020

പൊട്ടിയ പട്ടം 

നീ ചലനമേകിയാൽ 
മാത്രം ചലിക്കുന്നു ഞാൻ 
        നിന്റെയിഷ്ടത്തിനൊപ്പം
        ഇഷ്ടമായി പറക്കുന്നു ഞാൻ
ഞാൻ ഉയരാൻ ശ്രമിക്കും 
നീ ദിശ മാറ്റി പറത്തും 
           നിന്റെ വിരലുകൾക്കിടയിൽ 
          കുരുങ്ങിയ നൂലായിരുന്നു ഞാൻ 
പറക്കാൻ മറന്നു നിൽക്കും 
നിയെന്നെ  വലിച്ചിടും താഴേക്കു 
            നീ പൊട്ടിച്ചെറിയാൻ കൊതിക്കും 
             തിരിച്ചറിയുന്ന നൂലിഴകൾ 
നിനക്കായ്‌ സ്വയമെരിഞ്ഞൊരു 
കൊടുങ്കാറ്റു വീശിയടിപ്പിച്ചു ഞാൻ 
              ഇപ്പോൾ പൊട്ടിയില്ലേ നിൻ 
             വിരൽത്തുമ്പിൽ നൂലിഴയായ ഞാൻ 
പൊട്ടിയ പട്ടമായി 
                  ദിശയറിയതെ.. 


                                    Raheena pezhummoodu 



Monday 18 November 2019

ലക്ഷ്യം തെറ്റിയവൾ..

ലക്ഷ്യത്തിൻ  പുസ്തകതാളുകൾ   
                           പൊട്ടിക്കരയുന്നു. 
സ്വപ്നത്തിൻ അക്ഷരങ്ങൾ 
                            തേങ്ങിക്കരയുന്നു. 
മികവിന്റെ നാമം കൊത്തിവച്ച ഫലകങ്ങൾ 
                             വിതുമ്പിക്കരയുന്നു. 
പ്രിയമുള്ളവർ തൻ കണ്ണുകളിൽ പ്രതീക്ഷകൾ
                              തുളിമ്പിക്കരയുന്നു.
മകളെ......................... 
             ഉള്ളിൽ എറിഞ്ഞിരുന്നുവോ??   ഒറ്റപ്പെടലിന്റെ  ഏകാന്തതയുടെ 
ജാതി വേർതിരിവിന്റെ  പരിഹാസത്തിന്റെ 
നിഴലുകൾ നിഴലാട്ടങ്ങൾ !!!!
          മെഴുകുതിരികൾ  പ്രതിഷേധങ്ങൾ 
          ചർച്ചകൾ   തുടർക്കഥകൾ 
നീതി തേടിയവർ  തോറ്റടുത്ത് 
നിയെങ്കിലും  ജയിച്ചിടട്ടെ !!!!!
                                       റഹീന പേഴുംമൂട് 


                   

Tuesday 12 November 2019


എന്റെ ആശങ്കകൾ

മറവി  കാർന്ന   ഓർമ്മകൾ
വാർദ്ധക്യം  തഴുകിയ   മേനിയഴക്
മരണം  മണക്കുന്ന  പുതപ്പിനുള്ളിൽ
ഓർമ്മകൾ  തെന്നലുകൾ യിടക്കിടെ
         ചിന്തകൾ  തളർത്തുന്ന  മനസുമായ്
          മനസു  തളർത്തുന്ന  ശരീരവുമായ്
          ഓർമ്മയുടെ  ശിഖിരങ്ങൾ  കൊഴിയുമ്പോൾ
          എൻ  വാർദ്ധക്യം  ഭാരമാകുന്നു.
ജീവന്റെ  പകുതിയുടെ  നോട്ടത്തിൽ
ഭയക്കുന്ന   മകനും !!
ഇഷ്ടദാന  കുറവിൽ  പരിഭവിക്കുന്ന  മകളും !!
ദിനമെണ്ണി  എന്നെ  പകുത്തു  നൽകുമ്പോൾ
ഞാനെന്ന  വാർദ്ധക്യം അപമാന ഭാരമാകുന്നു.
            ഓർമ്മകൾ  ശവക്കല്ലറ  കെട്ടും മുൻപ്
            മറവി  മാറാല  കെട്ടും മുൻപ്
            ഇരുളിൽ  അടയ്ക്കും മുൻപ്
            എൻ  പേരമക്കൾ  ചിന്തിക്കും മുൻപ്

സ്വാർത്ഥതയുടെ  അഗതിമന്ദിരത്തിൽ
ഞാനെത്തും  മുന്നെ.....
ബാല്യത്തിലെ  എൻ  മാമ്പൂക്കളെ
അഗതി  എന്തെന്നറിയിക്കണം
മലർപ്പൊടി  സ്വപ്നം പോലെ
എന്റെ   വാർദ്ധക്യം  ബാല്യമാക്കാൻ.
                                   റഹീന പേഴുംമൂട്


           



Tuesday 5 November 2019


      
      


പെണ്ണിന്റെ കണ്ണിൽ നാണമെന്ന  ഭാവം ഉപേക്ഷിച്ചു രൗദ്രമെന്ന  ഭാവം നിറയ്ക്കണമെന്നത് മാറി വന്ന  ഈ കാലത്തിന്റെ ദയനീയത. പീഡിപ്പിക്കപെട്ട ഓരോ മകളോടും മാപ്പ് പറഞ്ഞു കഴിയുമ്പോൾ അവിടെ തീരുകയല്ല വേണ്ടത്  ഉള്ളിലെ ആത്മരോക്ഷo.  പ്രതികരണങ്ങൾ നിരന്തരം ശക്തമാകുമ്പോൾ നിയമം തിരുത്തി എഴുതപെടാൻ നിർബന്ധതിരാകും. മൗനം ശക്തമായ പ്രതികരണമെന്ന് എഴുതപെട്ടടുത്തെല്ലാം  മൗനമെന്ന  ഭാവത്തിനു  മാറ്റത്തിനൊത്തു   മാറണം. മനുഷ്യ നിർമ്മിത നിയമം  ദൈവവിധിയല്ല. ഭയപ്പാട്  ഉണ്ടാക്കാൻ  നമുക്ക്  നേരെ കുരയ്ക്കുന്ന  നായയുടെ  കണ്ണിൽ നമ്മുടെ   തീക്ഷ്ണമായ  നോട്ടത്തിൽ  തിരിച്ചു  നായക്ക്  ഭയപ്പാട്  ഉണ്ടാക്കാൻ  ആവും. എന്നാൽ  പേപിടിച്ച  നായയണെങ്കിൽ  പ്ര തിരോധിക്കണമെങ്കിൽ അത്രയും പ്രതിരോധന ശേഷി ഉണ്ടാകണം. മകൾ കരോട്ട പഠിക്കണം എന്ന്  ചിന്തിച്ചു എങ്കിൽ  അതു  പുരോഗമനചിന്ത അല്ല അധഃപതിച്ച  കാലത്തിന്റെ  ഓരോ  മാതാപിതാക്കളുടെയും  ആശങ്കയുടെയും  ഭയപ്പാടിന്റെയും  ചിന്തയാണ്. വികസനങ്ങൾ  ഉയരത്തിൽ  തിരിച്ചറിവുകൾ  ഇന്നും പാതാളത്തിൽ....... പ്രതിക്ഷകൾ മാത്രം  എന്നും ചവറ്റുകുട്ടയിൽ !!
നീതിദേവതയ്ക്ക്  മുന്നിലെ  ചെറിയ തിരുത്തലുകൾ  വരുംതലമുറയുടെ വലിയ 
കരുത്തും സുരക്ഷിതത്ത്വവുമാകട്ട!!
                                   റഹീന പേഴുംമൂട് 
                   

                         



Monday 4 November 2019

എന്റെ ന്യൂനതകൾ


കാഴ്ച്ചയില്ലാത്ത കാഴ്ചപ്പാടുകളും. 
തെറ്റില്ലാത്ത  തെറ്റിധാരണകളും. 
സത്യമില്ലാത്ത സത്യസന്ധതയും. 
ലഘുവല്ലാത്ത ലഘുലേഖനങ്ങളും. 
കാരണമില്ലാത്ത  വ്യകാരണങ്ങളും. 
ദൈവമേ......................... 
അകക്കണ്ണ് തുറന്നപ്പോൾ 
കാണുന്ന കാഴ്ചകൾ ഭീകരം. 
എന്റെ അക്ഷരങ്ങൾ പുസ്തകതാളിൽ 
പെറ്റു പെരുകുമെന്ന മയിൽപ്പീലി തൻ 
നിഷ്കളങ്കതയിൽ ലയിക്കുകയാണ് 
               







Wednesday 30 October 2019

എന്റെ  മനസിലെ നിഴലുകളോ.?? ?? 

വിദ്യ നേടിയതു നല്ലത് ഉണ്ണി.........
സ്വയം നിന്നതും നല്ലത് ഉണ്ണി.......
അറിവില്ലായ്മ തെറ്റല്ല ഉണ്ണി.......
പരിഹാസം നല്ലതല്ല  ഉണ്ണി...........
        വിവേകമില്ല വിമർശനമരുത് ഉണ്ണി.......
         അറിവിൻ നിറകുടമെൻ ലോകം ഉണ്ണി....
നന്മ മരത്തെ കൊല ചെയ്ക ഉണ്ണി..........
എണ്ണമറ്റ  തൈകൾ  നട്ടുപോയി ഉണ്ണി......
നനച്ചു വളർത്താതെ തരമില്ല ഉണ്ണി...........
          അന്ധത മാറ്റാൻ വന്നൊരു ഉണ്ണി......
          നിഴലാട്ടം പോലുമേ വേണ്ട ഉണ്ണി........
           അന്ധതയാണ്‌ ഇതിലും ഭേദം ഉണ്ണി............
                                                റഹീന പേഴുംമൂട്


                              മകൾ............................

 അച്ഛന്റെ പൊന്നുമോളെന്നു കൊഞ്ചി
                  പിണങ്ങുമെൻ പൊന്നോമന
വളരുകയാണ് എൻ പൊന്നോമന......
മകളേ,, ...............
            അച്ഛന്റെ ഉപദേശം എനിക്കൊപ്പം
                                         നടന്നുവെങ്കിൽ,
            അച്ഛന്റെ പ്രാണനാം നിനക്കൊപ്പം
                                             വരിക
            അമ്മയുടെ പ്രാത്ഥന എനിക്കൊപ്പം
                                          നടന്നുവെങ്കിൽ,
            അമ്മയുടെ പേറ്റുനോവാം നിനക്കൊപ്പം
                                              വരിക
നിന്റെയും എന്റെയും തെറ്റല്ല മകളേ.........
കാലത്തിൻ കുറ്റം ഏറ്റു ചെല്ലാം.
                 മറയ്ക്കല്ലേ മകളേതെറ്റുകളെ, 
                  മറയില്ല ലോകമാം അച്ഛനമ്മ !
നീ കാണും കാഴ്ചകൾ നന്നായിടട്ടെ !!
നിന്നെ കാണും കാഴ്ചകൾ നന്നായിടട്ടെ !!!!!!
                                               റഹീന പേഴുംമൂട്